നാദാപുരം : 22കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ ആണ് മരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒന്നര വർഷം മുൻപായിരുന്നു വിവാഹം.