തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നു മെഡിക്കൽ ബുള്ളറ്റിൻ. പട്ടത്തെ എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
ഉപകരണങ്ങളുടെ സഹായമില്ലാതെ വിഎസ് സ്വയം ശ്വസിച്ചു തുടങ്ങിയതായി അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി.കെ. ശശിധരൻ സമൂഹമാധ്യമത്തിൽ ഇന്നലെ കുറിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായം ഇപ്പോൾ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.