വടകര: ബുധനാഴ്ച വടകര ടൗൺ ഹാളിൽ നടക്കുന്ന ഭിന്നശേഷി വിദ്യാർഥികളുടെ ഓണാഘോഷ പരിപാടിയായ ഓണ വൈബിൻ്റെ ബോർഡുകൾ നശിപ്പിച്ച നിലയിൽ. എടോടിയിൽ സ്ഥാപിച്ച ബോർഡുകളാണ് തകർത്തത്. എം.എൽ.എയുടെ വിദ്യാഭ്യാസ പരിപാടിയായ വൈബിൻ്റെ നേത്യത്വത്തിലാണ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷി വിദ്യാലയങ്ങളിലെ വിദ്യാർഥികളെയും സംഘടിപ്പിച്ച് ബുധനാഴ്ച ഓണാഘോഷം നടത്തുന്നത്.
സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗമായ ഭിന്നശേഷി വിദ്യാർഥികളുടെ ഓണാഘോഷ പരിപാടിയുടെ ബോർഡുകൾ തകർത്തത് അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണെന്ന് വൈബ് ചെയർമാൻ കെ.ടി മോഹൻദാസ്, ജനറൽ കൺവീനർ ഡോ.ശശികുമാർ പുറമേരി, സംഘാടക സമിതി ജനറൽ കൺവീനർ ഇസ്മായിൽ പറമ്പത്ത്, എൻ എം പ്രമോദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.