ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടു. ഇവരെല്ലാം സുരക്ഷിതരാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്‌തതായും ബന്ധുക്കൾ അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്ത് നിന്നും നാല് കിലോമീറ്റർ അകലെ ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്.28പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. റോഡുകൾ ബ്ലോക്കായതിനാൽ മടങ്ങാനുള്ള ബുദ്ധിമുട്ടുണ്ടെന്നും മലയാളി സമാജം പ്രസിഡന്റ് വ്യക്തമാക്കി.അതേസമയം, മേഘവിസ്‌ഫോടനത്തിൽ ഒറ്റപ്പെട്ടുപോയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ കാലാവസ്ഥ പ്രതികൂലമായതോടെ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി നേരിടുകയാണ്.