BREAKING NEWS
dateTUE 7 APR, 2026, 5:55 PM IST
dateTUE 7 APR, 2026, 5:55 PM IST
back
Homeregional
regional
SREELAKSHMI
Tue Apr 07, 2026 12:15 PM IST
പാതിരപ്പറ്റയിലെ വയോധികൻ്റെ മരണം കൊലപാതകമെന്ന് പോലീസ്; മകൻ അറസ്റ്റിൽ
NewsImage

പാതിരിപ്പറ്റ: വീട്ടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മകനെ കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. വലിയ പറമ്പത്ത് കൃഷ്ണൻ നായരാ (75)ണ് മരിച്ചത്. മകൻ സതീശ (46)നെയാണ് കുറ്റ്യാടി ഇൻസ്പക്ടർ ഷാജി അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം. അന്ന് തന്നെ പലരും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് പോസ്റ്റ് മോട്ടറിപ്പോർട്ടിന് കാത്തിരിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ചതാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.തുടർന്നാണ് കുറ്റ്യാടി സി.ഐ മകനെ അറസ്റ്റു ചെയ്തത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE