BREAKING NEWS
dateMON 11 MAY, 2026, 1:07 PM IST
dateMON 11 MAY, 2026, 1:07 PM IST
back
Homeregional
regional
SREELAKSHMI
Mon May 11, 2026 11:02 AM IST
പുറമേരിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി ;യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
NewsImage

പുറമേരി: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. പുറമേരി സ്വദേശി അൻഫസിന്റെ സ്‌കൂട്ടറിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ചാലപ്പുറത്തുള്ള ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. നാദാപുരം പൊലീസ് സ്‌റ്റേഷനരികിലെത്തിയെപ്പോൾ സ്‌കൂട്ടറിന്റെ മിററിന്റെ ഭാഗത്ത് നിന്നും എന്തോ ഒന്ന് കൈയിലേക്ക് ഇഴഞ്ഞുകയറുന്നതായി യുവാവിന് തോന്നി. ഉടൻതന്നെ അടുത്തുള്ള മെക്കാനിക്കിനെ വരുത്തി സ്‌കൂട്ടറിന്റെ മുൻഭാഗം അഴിച്ച് പരിശോധിച്ചാണ് പാമ്പിനെ പിടികൂടിയത്. പരിഭ്രാന്തനായ അൻഫസ് ആശുപത്രിയിലെത്തി പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE