
മരട്: തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ നാടുവിട്ട ഇടത് സ്ഥാനാര്‍ഥി തിരിച്ചെത്തി. മരട് മുനിസിപ്പാലിറ്റി 31-ാം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ജയിംസാണ് നാടുവിട്ട് തിരിച്ചെത്തിയത്. ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ബോബന്‍ നെടുമ്പറമ്പിലാണ് വിജയിച്ചത്. ജയിംസ് സിപിഎം അമ്പലക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ്.
തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജയിംസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സിപിഎമ്മില്‍ എത്തിയത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയശേഷം ഭാര്യയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും വാട്‌സാപ്പില്‍ സന്ദേശമയച്ചശേഷം സ്ഥലം വിടുകയായിരുന്നു.
വിവരമറിഞ്ഞ് പാര്‍ട്ടി നേതൃത്വം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയനാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരോടൊപ്പം കൂട്ടി വിട്ടയച്ചതായി പനങ്ങാട് പോലീസ് അറിയിച്ചു