മാഹി: സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഫിബ്രവരി 23 വരെ മയ്യഴി ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും , സൈലം ഷീൽഡിന്നും, റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫിക്കും, മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി എം എൽ എ ജമീലാ കാനത്തിൽ നിർവ്വഹിച്ചു.
മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാർ അനിൽ വിലങ്ങിൽ അദ്ധ്യക്ഷം വഹിച്ചു. സെവൻസ് ഫുട്ബാൾ അസോസ്സിയേഷൻ സംസ്ഥാന സിക്രട്ടറി എം സുമേഷ് കോളിക്കടവ് മുഖ്യഭാഷണവും ടൂർണ്ണമെൻ്റ് കോർഡിനേറ്റർ നികിലേഷ് കെ സി നന്ദിയും പറഞ്ഞു. മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ പതാക ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിലും സെവൻസ് ഫുട്ബാൾ അസോസ്സിയേഷൻ്റെ പതാക സംസ്ഥാന സിക്രട്ടറി സുമേഷ് കോളിക്കടവും മൈതാനത്ത് ഉയർത്തി. ഉത്ഘാടന മത്സരത്തിൽ ഫിഫ മഞ്ചേരി, എഫ് സി തൃക്കരിപ്പൂരിനെ (3 - 1) ന് പരാജയപ്പെടുത്തി.