BREAKING NEWS
dateTUE 24 JUN, 2025, 8:50 PM IST
dateTUE 24 JUN, 2025, 8:50 PM IST
back
Homeregional
regional
Aswani Neenu
Tue Apr 29, 2025 03:52 PM IST
ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും
NewsImage

മാഹി : ഗ്രീൻ കൾച്ചറൽ സെന്റർന്റെ ആഭിമുഖ്യത്തിൽ മാഹിയിൽ നിന്നുള്ള 31 പേർക്കുള്ള ഹജ്ജ് പഠന ക്ലാസും യാത്രയിൽ അവശ്യമായ ബാഗുകളും വിതരണം ചെയ്തു. മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. ഉസ്താദ് സാലി സഅദി പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ഖാലിദ് കണ്ടോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫസർ എൻ കെ എം സക്കറിയ പുതുച്ചേരി തീർത്ഥാടകർക്കുള്ള ക്ലാസ് നൽകി. തീർത്ഥാടകർക്കുള്ള ബാഗ് വിതരണം വൈസ് പ്രസിഡണ്ട് സൈറാബാനു നിർവഹിച്ചു. 

റഫീഖ് (ജന ശബ്ദം), ഇബ്രാഹിംകുട്ടി (കെഎംസിസി), എൻ പി ശാഹിദ്, മാഹി ഹജ്ജ് കോർഡിനേറ്റർ ടി കെ വസീം എന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികളായ റഫീഖ് തയ്യുള്ളതിൽ, കെ പി സിദ്ദീഖ്, എ വി അൻസാർ, വനിതാവിങ് വളണ്ടിയർമാരായ ഫാരിജ പി എം, ഹൈറുന്നിസ, റഹീന എന്നിവർ നേതൃത്വം നൽകി. ഇ കെ മുഹമ്മദലി സ്വാഗതവും ഇഫ്തിയാസ് നന്ദിയും പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE