BREAKING NEWS
dateMON 27 APR, 2026, 8:21 PM IST
dateMON 27 APR, 2026, 8:21 PM IST
back
Homeregional
regional
Aswani Neenu
Mon Jan 15, 2024 02:57 PM IST
കെ-ഫോൺ കരാറിനെതിരായ ഹർജിയിൽ പ്രതിപക്ഷനേതാവിനെ വിമർശിച്ച് ഹൈക്കോടതി
NewsImage

കൊച്ചി: കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന് ഹൈക്കോടതിയുടെ വിമർശനം. ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോ​ഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദിച്ചു. 2018-ലെ കരാർ ഇപ്പേൾ ചോ​ദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. കരാറുകളിൽ എതിർപ്പുണ്ടെങ്കിൽ മുൻപെവിടെയെങ്കിലും പരാതി നൽകിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഹർജി അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരി​ഗണിക്കും.

ടെണ്ടർ തുകയെക്കാൾ 10 ശതമാനത്തിലധികം തുക വർധിപ്പിച്ച് നൽകാൻ സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വർധിപ്പിച്ചുകൊണ്ടാണ് കരാർ നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE