സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 50 രൂപ കൂടി 7,115 രൂപയയായി. പവന്റെ വിലയാകട്ടെ 400 രൂപ വര്‍ധിച്ചു. ഇതോടെ എട്ട് ഗ്രാം സ്വര്‍ണത്തിന്റെ വില 56,920 രൂപയായി.
അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,493 നിലവാരത്തിലാണ്. 680 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയല്‍ സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 2,635 ഡോളറിലെത്തി.