BREAKING NEWS
dateSAT 25 JUL, 2026, 4:39 PM IST
dateSAT 25 JUL, 2026, 4:39 PM IST
back
Homeregional
regional
Aswani Neenu
Sat Jul 25, 2026 03:11 PM IST
മൺതിട്ട ഇടിഞ്ഞ് വീടിൻ്റെ ചുമർ തകർന്നു
NewsImage

ചൊക്ലി: ശക്തമായ മഴയെ തുടർന്ന് വീടിന് സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്റെ മുൻവശത്തെ ഡൈനിംഗ് ഹാളിന്റെ ജനലുൾപ്പെടെയുള്ള ചുമർ പൂർണമായും തകർന്നു. പുളിയനബ്രം ഒലിപ്പിൽ സ്‌കൂളിന് സമീപം താമസിക്കുന്ന ഞെട്ടിപ്രത്ത് നൗഷാദിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.

കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഡൈനിംഗ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികൾ മണ്ണിടിച്ചിലിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രാത്രിയിലുടനീളം പെയ്ത അതിശക്തമായ മഴയെ തുടർന്ന് മൺതിട്ടയിൽ വെള്ളം കെട്ടിനിന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് നിഗമനം. റവന്യൂ ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE