ചൊക്ലി: എസ് കെ എസ് എസ് എഫ് ചൊക്ലി ക്ലസ്റ്റർ സംഘടിപ്പിക്കുന്ന സമസ്തയുടെ നൂറാം വാർഷിക പ്രചാരണവും ആദർശ സമ്മേളനവും സംഘടനയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 19 ബുധനാഴ്ച്ച രാത്രി 7 മണിക്ക് ചൊക്ലി ശംസുൽ ഉലമ ഖുതുബി നഗറിൽ വെച്ച് നടക്കും. കണ്ണോത്ത് മഹല്ല് ഖാസി പി ഇബ്രാഹിം ദാരിമിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഗ്രാമത്തി മഹല്ല് ഖത്തീബ് ഉസ്താദ് ഷംസീർ അൽ അസ്ഹരിആറളം ഉദ്ഘാടനം ചെയ്യും.
തുടർന്ന് "ആദർശ വിശുദ്ധി നൂറ്റാണ്ടിലൂടെ" എന്ന വിഷയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി ബഷീർ അസ്ഹദി നമ്പ്രം, "പുത്തനാശയത്തിന്റെ കാണാപ്പുറങ്ങൾ" എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് മുസ്തഫ അഷ്‌റഫി കക്കുപ്പടി എന്നിവർ പ്രഭാഷണം നടത്തും. വിവിധ മദ്രസ വിദ്യാർഥികൾ അവതരിപ്പിക്കുന്ന തിരുനബി മദ്ഹ് ഗാനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.