
തോടന്നൂർ :യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ പ്രചരണ ബോർഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. തോടന്നൂരാണ് സംഭവം. പ്രചരണ ബോർഡ് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവസ്ഥലത്ത് സ്ഫോടനസാമഗ്രികളുടെ അവശിഷ്ടങ്ങൾ വീണ് കിടപ്പുണ്ട്.
മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ പ്രദേശമാണിത്. സ്ഥലത്ത് വൻ തോതിലുള്ള ബോംബ് ശേഖരമുണ്ടെന്നും പോലീസ് അടിയന്തിര ഇടപെടൽ നടത്തണമെന്നും യുഡിഎഫ് പല പ്രാവശ്യം ആവശ്യമറിയിച്ചിരുന്നു.