BREAKING NEWS
dateFRI 27 FEB, 2026, 9:01 PM IST
dateFRI 27 FEB, 2026, 9:01 PM IST
back
Homeregional
regional
SREELAKSHMI
Mon Jun 17, 2024 10:11 AM IST
മാതാവ് ഫോൺ ഉപയോഗിക്കുന്നത് വിലക്കി; മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം ക​ണ്ടെത്തി
NewsImage

ന്യൂ മാഹി: മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം കണ്ടെത്തി. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിെനെ തുടർന്ന് മാതാവ് ഫോൺ വാങ്ങി വെച്ചതിൻ്റെ ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയെന്നാണ് പറയുന്നത്.

കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറിച്ചി സ്വദേശി മണ്ണാങ്കട്ടി എന്ന പാണ്ഡ്യൻ്റെയും മുനിയമ്മയുടെയും മകൾ പവിത്ര(13) യുടെ മൃതദേഹമാണ് പെരിങ്ങാടി മുകുന്ദൻ പാർക്കിന് തൊട്ടടുത്തബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്.

ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചു വരാത്തതിനാൽ നടത്തിയ തിരച്ചിലിൽ സമീപത്തെ പറമ്പിൽ കുട്ടിയുടെ ചെരിപ്പും ചെളിയിൽ പുഴയിലേക്ക് ഇറങ്ങിയതിൻ്റെ കാൽപാടുകളും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി പുഴയിലിറങ്ങയതായി സംശയിക്കുകയായിരുന്നു. തുടർന്ന് മാഹിപ്പുഴയിൽ മാഹി, തലശ്ശേരി, പാനൂർ ഫയർ ഫോഴ്സ് യൂണിറ്റുകൾ നടത്തിയ തിരച്ചിൽ ഞായറാഴ്ച വൈകീട്ട് വെളിച്ചക്കുറവിനെ തുടർന്ന് നിർത്തിവെച്ചു.പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്.

കൂലിവേല ചെയ്യുന്ന പാണ്ഡ്യൻ്റെ കുടുംബം വർഷങ്ങളായി ഈച്ചിയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ന്യൂമാഹി എം.എം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പവിത്ര. ശരവണൻ, കോകില എന്നിവർ സഹോദരങ്ങളാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE