BREAKING NEWS
dateSUN 15 JUN, 2025, 3:42 PM IST
dateSUN 15 JUN, 2025, 3:42 PM IST
back
Homeregional
regional
SREELAKSHMI
Mon Dec 16, 2024 12:38 AM IST
'സാക്കിര്‍ ഹുസൈന്‍ മരിച്ചിട്ടില്ല', ലോകം മുഴുവന്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് കുടുംബം
NewsImage

ന്യൂഡൽഹി: പ്രശസ്ത തബല വാദകന്‍ സാക്കിർ ഹുസൈന്‍ അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് കുടുംബം. സാക്കിർ ഹുസൈന്റെ അനന്തരവൻ അമീർ ഔലിയാണ് മരണവാർത്ത നിഷേധിച്ച് എക്സിലൂടെ രംഗത്തെത്തിയത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ. അദ്ദേഹം ഗുരുതരാവസ്ഥയിലാണ്, ലോകമെമ്പാടുമുള്ള ആരാധകരോട് അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കാൻ അഭ്യർഥിക്കുന്നു - അമീർ ഔലിയ എക്സിൽ കുറിച്ചു.

ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് സാക്കിർ ഹുസൈൻ. മരിച്ചുവെന്ന തരത്തിൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുകയും രാഹുൽഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE