നാദാപുരം:പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന കായക്കൊടി സ്വദേശിനിയായ യുവതി മരിച്ചു. കായക്കൊടി ഐക്കൽ സ്വദേശിനി നാൻസി ( 27 ) ആണ് മരിച്ചത്. കോട്ടപറമ്പിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭർത്താവ്: ജിതിൻ കൃഷ്ണ. അച്ഛൻ: ഐക്കൽ ചന്ദ്രൻ. അമ്മ : റീന. സഹോദരി റിൻസി ( പൂജ ).