വേളം: ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും ചേരാപുരം അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി പ്രസിഡണ്ടും ചീക്കിലോട് യു.പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായിരുന്ന വി.പി സുധാകരന്റെ രണ്ടാം ചരമവാർഷികം വിപുലമായി ആചരിച്ചു. വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്തു.
അനുസ്മരണ യോഗത്തിൽ എ.കെ രാജീവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിണ്ട് മഠത്തിൽ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. സോമനാഥൻ, വി. കെ സി ചന്ദ്രൻ, കെ.വി അരവിന്ദാക്ഷൻ, പി.സത്യൻ, പി.കെ ഇബ്രായി,സി. കെ ശ്രീധരൻ, എം. വി സിജീഷ്, പി. പി രവീന്ദ്രൻ, ടി ഷൈനി, പി അബ്ദുറഹ്മാൻ, പി.കെ ഗണേശൻ, പ്രദീപൻ, പി.കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.