
വടകര: പത്ത് ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചോമ്പാല പോലീസും ചേർന്ന് പിടികൂടി. മടപ്പള്ളി കോളേജിന് സമീപം കോറോത്ത് മീത്തൽ കെ എം നിവേദ് (26), മടപ്പള്ളി കോളേജിന് സമീപം കുറ്റിയിൽ കെ അനിൽ (24) എന്നിവരാണ് അറസ്റ്റിലായത്.
നാദാപുരം റോഡിൽ വെച്ചാണ് ഇരുവരും പിടിയിലാകുന്നത്. ഈ പ്രദേശങ്ങളിൽ ലഹരി വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പരാതികളെത്തുടർന്ന് പോലീസ് നടത്തിവരുന്ന നാർക്കോട്ടിക് റെയിഡുകൾക്കിടെയാണ് യുവാക്കൾ വലയിലാകുന്നത്.