
വടകര: കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ ഹാജരാക്കാൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എൻ രാജേഷ് കുമാർ കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്.
കോൺഗ്രസ്സ് നേതാവും ഡിസിസി സെക്രട്ടറിയുമായ പഴങ്കാവിലെ ടി വി സുധീർ കുമാർ, സംഘം സെക്രട്ടറി വെള്ളികുളങ്ങര സ്വദേശിനി പ്രീന, മുഖ്യ പ്രതി പേരാമ്പ്ര സ്വദേശി റിനീഷ് എന്നിവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണം. മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതിനാണ് അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.