BREAKING NEWS
dateTHU 21 NOV, 2024, 3:23 PM IST
dateTHU 21 NOV, 2024, 3:23 PM IST
back
Homeregional
regional
SREELAKSHMI
Sun Sep 29, 2024 05:28 PM IST
കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
NewsImage

 കുറ്റ്യാടി: പുഴയില്‍ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥികൾ മരിച്ചു. കുറ്റ്യാടി ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ പാലേരി പാറക്കടവ് കുളമുള്ളകണ്ടി റിസ്‌വാന്‍, കുളായി പൊയില്‍ സിനാന്‍ എന്നിവരാണ് മരിച്ചത്. 

പാലേരിചെറിയ കുമ്പളം മേമണ്ണില്‍ താഴെ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയ ഇവരില്‍ ഒരാള്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. പിന്നാലെ മറ്റെയാള്‍ രക്ഷപ്പെടുത്തുന്നതിനിടയില്‍ ഇരുവരും മുങ്ങിത്താണു.സംഭവമറിഞ്ഞെത്തിയവര്‍ തെരച്ചലില്‍ ഒരാളെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ പരിശ്രമത്തിനു ശേഷമാണ്

രണ്ടാമത്തെ കുട്ടിയെ കണ്ടെത്തിയത്. പേരാമ്പ്ര, നാദാപുരം ഫയര്‍ഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും ജനകീയ ദുരന്ത സേനയും തെരച്ചലില്‍ ഏര്‍പെട്ടു.ഇരുവരുടെയും മൃതദേഹങ്ങള്‍ പേരാമ്പ്ര ഇ എം എസ് ഹോസ്പിറ്റൽ മോര്‍ച്ചറിയിലേക്ക് മാറ്റി

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE