BREAKING NEWS
dateSAT 28 MAR, 2026, 11:23 PM IST
dateSAT 28 MAR, 2026, 11:23 PM IST
back
Homeregional
regional
SREELAKSHMI
Sat Mar 28, 2026 10:37 AM IST
തലശ്ശേരിയിൽ പത്ത് വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 36 വര്‍ഷം തടവ്
NewsImage

തലശ്ശേരി : കതിരൂരിൽ പത്ത് വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളില്‍ 36 വര്‍ഷം തടവും, 2,05,000 രൂപ പിഴയും. കോട്ടയം മൗവ്വേരി ദാറുല്‍ ഹുദാ ഹൗസില്‍ സി. മുനീറിനെ (46) ആണ് തലശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക ഇരയ്ക്ക് നല്‍കണമെന്നും വിധിയിൽ പറയുന്നു. 2014 മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കുട്ടിയെ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെയാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE