BREAKING NEWS
dateSAT 17 OCT, 2026, 9:37 PM IST
dateSAT 17 OCT, 2026, 9:37 PM IST
back
Homeregional
regional
SREELAKSHMI
Sat Oct 17, 2026 10:44 AM IST
പോക്‌സോ കേസ് പ്രതിക്ക് ജാമ്യം; പയ്യോളി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്
NewsImage

വടകര: പോലീസ് അനാസ്ഥ കാരണം പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചെന്ന് ആരോപിച്ച് മണിയൂര്‍ മങ്കരയില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് മൂന്നു മണിക്ക് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതി ബാങ്ക് റോഡിലെ ചങ്ങരോത്ത് റഫീഖിന് ജാമ്യം ലഭിക്കാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയതായി ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. ഹൈക്കോടതിയില്‍ നിന്നു പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് പയ്യോളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതി വിദേശത്തു നിന്നും എയര്‍ പോര്‍ട്ടില്‍ എത്തുന്ന മുറക്ക് പിടികൂടാനുള്ള നിയമ നടപടികള്‍ സ്വീകരിച്ചെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതില്‍ പോലീസിന്റ ഭാഗത്തു നിന്നു അനാസ്ഥ ഉണ്ടായതായും ഇക്കഴിഞ്ഞ സെപ്തംബര്‍ 29ന് അപ്രതീക്ഷിതമായി നാട്ടിലെത്തിയ പ്രതിക്ക് കൊയിലാണ്ടി പോക്‌സോ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചതായും ഇവര്‍ പറഞ്ഞു. 

പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌