BREAKING NEWS
dateWED 27 MAY, 2026, 2:25 PM IST
dateWED 27 MAY, 2026, 2:25 PM IST
back
Homehealth
health
SREELAKSHMI
Sat Jul 05, 2025 11:53 AM IST
കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍
NewsImage

കുറ്റ്യാടി: കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്ക്താഴ സഫീറിനെ ആണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. രാസലഹരി നല്‍കി വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ചയാളും കേസിലെ ഒന്നാം പ്രതിയുമായ അടുക്കത്ത് സ്വദേശി അജിനാസിന് എംഡിഎംഎ എത്തിച്ച് നല്‍കിയത് സഫീര്‍ ആണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അടുക്കത്തെ വീട്ടില്‍ നിന്ന് പിടികൂടിയ പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ നേരത്തെ അജിനാസിനെ കൂടാതെ ഭാര്യ മിസ്രിയയെയും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമത്തെ അറസ്റ്റാണിത്. ഒരു വര്‍ഷം മുന്‍പ് പരാതിക്കാരനായ പതിനെട്ടുകാരനെ ലഹരിനല്‍കി പീഡിപ്പിച്ചെന്നാണ് ആദ്യത്തെ കേസ്. പിന്നാലെ മറ്റൊരു വിദ്യാര്‍ഥി കൂടി പരാതിയുമായെത്തി. മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ആദ്യത്തെ കേസിലെ പരാതിക്കാരന്‍റെ സുഹൃത്താണ് ഈ പെണ്‍കുട്ടി. അജിനാസിന്‍റെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടിയെ എത്തിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് കേസ്. ഇതുപോലെ പ്രായപൂര്‍ത്തിയാകാത്ത മറ്റുചില കുട്ടികളെക്കൂടി ഭീഷണിപ്പെടുത്തി എത്തിച്ചതായും സംശയമുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE