BREAKING NEWS
dateSUN 6 JUL, 2025, 1:59 AM IST
dateSUN 6 JUL, 2025, 1:59 AM IST
back
Homeregional
regional
SREELAKSHMI
Fri Jul 04, 2025 09:45 AM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലെെം​ഗികമായി ഉപദ്രവിച്ച കേസിൽ 25-കാരന് 58 വർഷം തടവും പിഴയും
NewsImage

കരുനാഗപ്പള്ളി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 25-കാരന്‌ 58 വർഷം തടവും 3.85 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കൊല്ലം ഈസ്റ്റ് ഉളിയക്കോവിൽ കണ്ണമത്ത് നിധിൻനിവാസിൽ ബേബി രാജിനെയാണ് ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷവും ഏഴുമാസവുംകൂടി അധികതടവ് അനുഭവിക്കണം. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്. 2016-ലാണ് കേസിന്‌ സംഭവം.

അതിജീവിത പഠിക്കുന്ന സ്കൂളിലെ അധ്യാപകരുടെ ഇടപെടലിനെത്തുടർന്ന് വിവരം ബന്ധുക്കൾ ചൈൽഡ് ലൈനിൽ അറിയിച്ചിരുന്നു. ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്‌ 17 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകൾ ഹാജരാക്കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE