വടകര : പുതുപ്പണം പാലോളിപ്പാലത്ത് നിന്ന് 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. അയനിക്കാട് ആവിതാരേമ്മല്‍ പി.സന്‍ടുവിനെയാണ് (31) വടകര സര്‍ക്കിള്‍ ഓഫീസിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പ്രമോദ് പുളിക്കൂലും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.
പാലോളിപ്പാലത്ത് ബസ് സ്റ്റോപ്പിനു സമീപം നില്‍ക്കുമ്പോഴാണ് പ്രതി വലയിലായത്. പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ഉനൈസ് എന്‍.എം, സി.എം സുരേഷ് കുമാര്‍, സായിദാസ് കെ.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിരുദ്ധ്.പി കെ, മുസ്ബിന്‍ ഇ എം എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.