
കോഴിക്കോട്: നിപ, ഷിഗെല്ല രോഗങ്ങള്‍ക്ക് പിന്നാലെ ജില്ലയില്‍ മലേറിയ കൂടി റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി.
തിക്കോടിയില്‍ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം മധ്യപ്രദേശില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന യുവാവിനാണ് മലേറിയ ബാധിച്ചത്. ഇവിടെ അതിഥി തൊഴിലാളികളായ 15 ഓളം പേര്‍ ഒന്നിച്ച് താമസിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവര്‍ താമസിക്കുന്ന ക്യാംപിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. മറ്റുള്ളവരുടെ രക്ത സാംപിളുകള്‍ ശേഖരിച്ചു. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.