വേളം : അവസാന ഒരുവർഷം പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികൾ പരസ്പരം കൈമാറണമെന്ന യുഡിഎഫ് ധാരണപ്രകാരം വൈസ് പ്രസിഡൻറ് കോൺഗ്രസിലെ കെ.സി. ബാബു തത്‌സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ചൊവ്വാഴ്ച വേളം ഗ്രാമപ്പഞ്ചായത്ത് അസി. സെക്രട്ടറിക്ക് കൈമാറി. മുസ്‌ലിംലീഗിലെ നയീമ കുളുള്ളതിലാണ് പ്രസിഡൻറ്.
മുൻധാരണപ്രകാരം അവസാന ഒരുവർഷം പദവികൾ പരസ്പരം മാറണമെന്നായിരുന്നു ധാരണ. അതുപ്രകാരം പ്രസിഡൻറ് പദവി കോൺഗ്രസിന് കൈമാറണമെന്ന് ഏറെയായി കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പ്രസിഡൻറ് രാജിവെച്ചില്ലെങ്കിലും കോൺഗ്രസ് അംഗം വൈസ് പ്രസിഡൻറ് പദം രാജിവെക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഇരുപാർട്ടികളുടേയും ജില്ലാനേതൃത്വം ഇടപെട്ട് ചർച്ചയാരംഭിച്ചതായാണ് വിവരം.