
കുറ്റ്യാടി:തോട്ടത്താംകണ്ടിക്ക് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. വൈകിട്ട് പുഴയിൽ തുണി അലക്കാനെത്തിയപ്പോൾ കാൽവഴുതി പുഴയിലേക്ക് വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. തോട്ടത്താങ്കണ്ടിഅണ്ടികുന്നുമ്മൽ സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35) ആണ് മരിച്ചത്.
പേരാമ്പ്ര,നാദാപുരംഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തന്നെ രമ്യയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാത്രിയും തുടർന്ന തിരച്ചിലിൽ എട്ടുമണിയോടെ എട്ടു വയസ്സുകാരനായ മകന്റെ മൃതദേഹവും കണ്ടെത്തി.