കുറ്റ്യാടി : കനത്തമഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. നിട്ടൂർ വടക്കെ മഠത്തിൽ മിനിയുടെ ഉടമസ്ഥതയിലുള്ള വീടിനോടുചേർന്ന കിണറാണ് കഴിഞ്ഞദിവസത്തെ മഴയിൽ ഇടിഞ്ഞത്. കിണർ ഇടിഞ്ഞുതാഴ്ന്നത് വീടിന് ഭീഷണിയായി മാറിയിട്ടുണ്ട്. വാർഡ് മെമ്പർ കെ.പി. ശോഭ, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.