കുറ്റ്യാടി: നാദാപുരം നിയോജക മണ്ഡലം എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മണ്ണൂർ ഗവ: എൽ.പി.സ്കൂൾ കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ വിജയൻ എംഎൽഎ നിർവ്വഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡെന്നീസ് തോമസ്, ഹെഡ്മാസ്റ്റർ കെ.കെ അബ്ദുള്ള, പി.ഭാസ്കരൻ ,പി.ടി.എ പ്രസിഡണ്ട്, കെ.എസ് സലാവുദീൻ, ബി.മുബാറക്ക്, പി.സി.നജീബ് തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് എം.എൽ.എയ്ക്ക് കൈമാറി.