കുറ്റ്യാടി: മേഖല മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം രജിൽ മാക്കുറ്റി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ വി പി .മൊയ്തു അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാവ് അൻവർ സാദത്ത്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതി വാസ് പറവൂർ, വി അബ്ദുൾ റഹ്മാൻ, ഡോക്ടർ ആർ.യൂസഫ്, യുകെ സാദിഖ്, ശ്രീജേഷ് ഊരത്ത്, കെ.സി മുജീബ് റഹ്മാൻ, മൂസ്സ കോത്തമ്പ്ര, വി.പി കുഞ്ഞബ്ദുള്ള, സി വി മൊയ്തു, പി.കെ.സുരേഷ്, സി വി കുഞ്ഞബ്ദുദുള്ള, വി.എം മൊയ്തു, എം.കെ.ഖാസിം എന്നിവർ പ്രസംഗിച്ചു.