BREAKING NEWS
dateFRI 27 FEB, 2026, 9:26 AM IST
dateFRI 27 FEB, 2026, 9:26 AM IST
back
Homepolitics
politics
Aswani Neenu
Sun Mar 31, 2024 02:58 PM IST
'ചെമ്പടയിത് ചെമ്പട, ശൈലജ ടീച്ചറുടെ ചെമ്പട'; വോട്ടഭ്യര്‍ഥിക്കുന്നതിനിടെ മരുതോങ്കരയിൽ ഷാഫിക്കെതിരേ മുദ്രാവാക്യം
NewsImage

വടകര: വോട്ടഭ്യര്‍ഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ ഒരു കൂട്ടം ഇടത് പ്രവര്‍ത്തകരുടെ മുദ്രവാക്യം വിളി. ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്ഥലത്തെത്തിയതായിരുന്നു ഷാഫി പറമ്പില്‍. തുടര്‍ന്നാണ് നീല ഷര്‍ട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിച്ചത്.

'ചെമ്പടയിത് ചെമ്പട മരുതോങ്കരയിലെ ചെമ്പട, ചെമ്പടയിത് ചെമ്പട ശൈലജ ടീച്ചറുടെ ചെമ്പട, ചെമ്പടയിത് ചെമ്പട ഇ.എം.എസ്സിന്റെ ചെമ്പട...' ഇങ്ങനെ പോവുന്നു മുദ്രാവാക്യം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഷാഫിയോടൊപ്പമുള്ള യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മറിച്ചൊന്നും പറയാതെ മുന്നോട്ടുപോവുന്നുതും ഷാഫി സുരക്ഷിതമായി പുറത്തുവരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. വോട്ടഭ്യര്‍ഥിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ മനപൂര്‍വം പ്രശ്‌നമുണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE