കുറ്റ്യാടി: ലഹരിക്കെതിരെ ഫൗൾ വിളിക്കാനും ജീവിതത്തിൽ ഗോളടിക്കാനും യുവ തലമുറ ഒന്നായി രംഗത്ത് വരണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ പറഞ്ഞു. കെ പി എസ് ടി എ യൂത്ത് ഫോറം കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സംഗമം കവചം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റ്യാടിയിൽ നടന്ന സംഗമത്തിൽ ലഹരിക്കെതിരെ ഫൗൾ വിളിച്ച് നിരവധി ആളുകൾ ക്യാൻവാസിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി.
യൂത്ത് ഫോറം കൺവീനർ അഖിൽ ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ല ഉപാദ്ധ്യക്ഷൻ എസ് സുനന്ദ് മുഖ്യ പ്രഭാഷണം നടത്തി. കെ. പി എസ് ടി എ വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ ഹാരിസ്, യൂത്ത് ഫോറം ചെയർമാൻ എ. സി, രാഗേഷ് പി. പി, ദിനേശൻ, ജി.കെ, വരുൺ കുമാർ, ടി.വി രാഹുൽ, പി സാജിദ്, ഹാരിസ് വടക്കയിൽ, കെ.പി രജീഷ് കുമാർ, പി.കെ. ഷമീർ, എസ്.എസ്. അമൽ കൃഷ്ണ, ഷിജിൽ മത്തത്ത്, ഷിജിന ഗിരീഷ് ,അൽഫ തുടങ്ങിയവർ സംസാരിച്ചു.