കുറ്റ്യാടി: ഒയിസ്ക കുറ്റ്യാടി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കുന്നുമ്മൽ സബ് ജില്ലയിലെ യു.പി വിദ്യാർഥികൾക്കായി പരിസ്ഥിതി ക്വിസ് മത്സരം നടത്തി. എൻ.പി.പ്രേമചന്ദ്രൻ നേതൃത്വം നൽകി. വട്ടോളി സംസ്കൃതം ഹൈ സ്കൂളിലെ കെ.ഇഷാൻ, ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി. സ്കൂളിലെ കെ.റയാൻ, കുറ്റ്യാടി എം.ഐ.യു.പി സ്കൂളിലെ മുഹമ്മദ് ഷിഫാൻ എന്നിവർ വിജയികളായി. ചാപ്റ്റർ സെക്രട്ടറി ജമാൽ പാറക്കൽ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. ചങ്ങരോത്ത് പഞ്ചായത്ത് മെമ്പർ അബ്ദുല്ല സൽമാൻ , സ്പെയിസ് എഡ്യുസോൺ ഡയറക്ടർ കെ.പി.സുരേഷ്, ബീന, സാനു പ്രകാശ് എന്നിവർ പ്രസംഗിച്ചു.