BREAKING NEWS
dateTUE 24 JUN, 2025, 11:22 PM IST
dateTUE 24 JUN, 2025, 11:22 PM IST
back
Homeregional
regional
Aswani Neenu
Tue Jun 17, 2025 05:29 PM IST
കുറ്റ്യാടിയിൽ സി.പി.ഐ ജനജാഗ്രത സദസ്സ് നടത്തി
NewsImage

കുറ്റ്യാടി : അടുത്ത കാലത്ത് കുറ്റ്യാടിയിലും സമീപപ്രദേങ്ങളിലും നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെ സി പി ഐയുടെ നേത്യത്വത്തിൽ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കള്ളാട് സ്വദേശി അജിനാസിന്റെ നേതൃത്ത്വത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ രാസലഹരി നൽകി ചൂഷണം ചെയ്ത് ലൈഗീക അതിക്രമം നടത്തിയ സംഭവവും, വളയന്നൂരിൽ കടയിൽ അച്ചാർ വാങ്ങാൻ പോയ 11 കാരിക്ക് നേരെ നടന്ന അതിക്രമവും, കുറ്റ്യാടിയിലെ അരീക്കര ലാബിൽ ഒളിക്യാമറ ഉപയോഗിച്ച് ലാബ് നടത്തിപ്പുകാരൻ തന്നെ വനിത ജീവനക്കാർക്ക് നേരെ ഭീഷണി ഉയർത്തിയ സംഭവവും പൊതു സമൂഹത്തെ ഏറെ ഭയപ്പാടിലാക്കിയിട്ടുണ്ട്. 

ഇത്തരം ചെയ്തികൾ നാടിന്നപമാനമാണെന്നും കക്ഷി രാഷ്ട്രിയ മത ചിന്ത വേർതിരിവുകൾക്കപ്പുറം നാടൊന്നായി ചേർന്ന് പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്ത്വത്തിൽ കുറ്റ്യാടിയിൽ നടന്ന ജന ജാഗ്രത സദസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടന ചെയ്തു. കുറ്റവാളികളെ പഴുതുകളടച്ച് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ഇത്തരം വിഷയങ്ങളിൽ പോലീസ് ഉൾപ്പടെ അധികാരികൾ നിതാന്ത ജാഗ്രതപുലർത്തണമെന്നും സദസ് ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ.കെ.മോഹൻദാസ് അദ്ധക്ഷ്യം വഹിച്ചു. ജില്ലാ കമ്മറ്റി മെമ്പർ റീനസുരേഷ്, പി ഭാസ്കരൻ ,കെ .ചന്ദ്രമോഹൻ, എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ടി.സുരേന്ദ്രൻ , കെ.പി.നാണു, വി.പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE