കുറ്റ്യാടി: വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അർപ്പണബോധവും അംഗീകരിക്കാനും അവർക്ക് പ്രചോദനമായി പ്രവർത്തിക്കാനും രക്ഷിതാക്കൾക്ക് കഴിയണമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. അന്തരിച്ച കോൺഗ്രസ് നേതാവും അധ്യാപകനുമായിരുന്ന സി.സി. സൂപ്പിയുടെ സ്മരണയ്ക്കായി കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉന്നത വിജയികൾക്കായി സംഘടിപ്പിച്ച 'സ്നേഹാദരം വിജയോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ രംഗങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച കുറ്റ്യാടി പഞ്ചായത്തിലെ നൂറ്റമ്പതോളം പേരെ ചടങ്ങിൽ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.കെ.സുരേഷ് അധ്യക്ഷനായി. ജൂനിയർ ചാപ്റ്റർ ട്രെയിനർ പി.പി.വിനോദ് കുമാർ ക്ലാസ് എടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, ടി. സുരേഷ് ബാബു, എസ്.ജെ.സജീവ് കുമാർ, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, സലീൽ സുതാര്യ, ടി.അശോകൻ, എ.ടി.ഗീത, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.പി.ഷാജു, കെ.ഷിജീഷ്, കെ.വി.ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.