തൊട്ടിൽപാലം: കാവിലും പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് കൺവെൻഷൻ ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കോരംകോട്ട് ജമാൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, കെപിസിസി മെമ്പർ കെ ടി ജയിംസ്, കെ പി രാജൻ, ജോൺ പൂതക്കുഴിയിൽ, കോരംകോട്ട് മൊയ്തു, സന്ധ്യ കരണ്ടോട് എന്നിവർ പ്രസംഗിച്ചു. പപ്പൻ തൊട്ടിൽപ്പാലം സ്വാഗതവും അമ്മദ് കോവുമ്മൽ നന്ദിയും പറഞ്ഞു.