കുറ്റ്യാടി: സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ നടത്തിപ്പുകാരൻ പിടിയിൽ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് പിടിയിലായത്.
രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി പൊലീസിൽ ഏൽപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയ ശേഷം കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.