BREAKING NEWS
dateSAT 27 JUN, 2026, 3:17 AM IST
dateSAT 27 JUN, 2026, 3:17 AM IST
back
Homeregional
regional
SREELAKSHMI
Fri Jun 26, 2026 10:04 AM IST
അർജുന് കണ്ണീരോടെ വിട; അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊഴുകിയെത്തി
NewsImage

നാദാപുരം: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ ബാബുവിന്റെ മകൻ അർജു​ന് (30) അന്ത്യാഞ്ജലി. പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാവിലെ ആറ് മണിയോടെ തൂണേരിയിൽ കൊണ്ടുവന്നു. എട്ടു മണിയോടെയായിരുന്നു സംസ്കാരം.

അർജുന്റെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അന്തിമോപചാരം അർപ്പിക്കാൻ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർ വീട്ടിൽ എത്തി. ഒരുനോക്കു കാണാൻ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.റാസ് ലഫാനിലെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു അര്‍ജുന്‍. മൂന്ന് വർഷം മുമ്പാണ് ഖത്തറിൽ പ്രവാസ ജീവിതം ആരംഭിച്ചത്.

ഒരു വര്ഷം മുമ്പായിരുന്നു വിവാഹം. വാണിമേൽ പുതുക്കയം സ്വദേശി അതുല്യയാണ് ഭാര്യ. മാതാവ്: സീന. സഹോദരി: വിസ്മയ. ഗ്യാസ് പ്ലാന്റിൽ അറ്റകുറ്റപ്പണിക്കി​ടെയാണ് അപകടമുണ്ടായത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE