BREAKING NEWS
dateMON 1 JUN, 2026, 8:13 PM IST
dateMON 1 JUN, 2026, 8:13 PM IST
back
HomeTech
Tech
SREELAKSHMI
Sat Jul 19, 2025 09:56 AM IST
തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമണത്തിൽ ദമ്പതിമാർക്ക് പരിക്ക്
NewsImage

കാവിലുംപാറ : തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമണത്തിൽ ദമ്പതിമാർക്ക് പരിക്ക്. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത്.

വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ നാട്ടുകാർ തടഞ്ഞു വെച്ചു.കരിങ്ങാട് എസ്.എൻ.ഡി.പി റോഡിൽ വെച്ചാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചത്.ആഴ്ചകളോളമായി ഭീതി പരത്തുന്ന അക്രമകാരിയായ ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണം ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING