
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പത്ത് വയസുകാരനെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. മുചുകുന്ന് പുതിയോട്ടിൽ സ്വദേശി റസിക് ലാൽ (65) ആണ് അറസ്റ്റിലായത്.ശനിയാഴ്‌ചയായിരുന്നു സംഭവം.
വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഉടൻതന്നെ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ റസിക് ലാലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 13 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.