BREAKING NEWS
dateFRI 23 JAN, 2026, 1:05 AM IST
dateFRI 23 JAN, 2026, 1:05 AM IST
back
Homesections
sections
SREELAKSHMI
Thu Jun 05, 2025 02:54 PM IST
കുറ്റ്യാടിയിൽ മയക്കുമരുന്ന് നൽകി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; യുവാവിനെതിരെ കേസ്
NewsImage

കുറ്റ്യാടി: കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു.കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്നാസിനെതിയാണ് പൊലീസ് കേസെടുത്തത്. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിരയാക്കിയെന്നും തന്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു.

കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഢിപ്പിക്കുന്നതെന്നും കുട്ടി പറയുന്നു.

ബെക്കാം എന്ന പേരിലുള്ള ബാർബർ ഷോപ്പ് നടത്തുന്ന അജ്നാസിൽ നിന്നും സമാന അനുഭവങ്ങൾ ഉണ്ടായതായി മറ്റൊരു പത്തൊമ്പതുകാരനും പറയുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE