BREAKING NEWS
dateSAT 11 JUL, 2026, 8:08 AM IST
dateSAT 11 JUL, 2026, 8:08 AM IST
back
Homeregional
regional
SREELAKSHMI
Thu Jul 09, 2026 07:05 PM IST
വിവാഹം കഴിഞ്ഞ് രണ്ടുമാസം, 19കാരിയായ നവവധു ജീവനൊടുക്കി
NewsImage

തിരുവനന്തപുരം: 19കാരിയായ നവവധു മരിച്ച നിലയിൽ. തിരുവനന്തപുരം വർക്കല റാത്തിക്കലിൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകൾ നാസിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാസിയയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

രണ്ടുമാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞ് അൻസർ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയി. ഭർത്താവിൽനിന്ന് അകന്നു കഴിയുന്നതിൽ നാസിയയ്ക്ക് മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവിന്റെ വീട്ടിലായിരുന്ന നാസിയ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാഴ്‌ച മുൻപാണ് സ്വന്തം വീട്ടിലെത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE