BREAKING NEWS
dateTHU 26 NOV, 2026, 4:49 PM IST
dateTHU 26 NOV, 2026, 4:49 PM IST
back
Homeregional
regional
SREELAKSHMI
Thu Nov 26, 2026 10:03 AM IST
കോഴിക്കോട് രണ്ടു മണിക്കൂറിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു
NewsImage

കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിൽ കോഴിക്കോട് ട്രെയിൻ തട്ടി രണ്ടു മരണം. വെള്ളയിൽ, തിരുവങ്ങൂർ എന്നിവിടങ്ങളിലാണ് 19 വയസുകാരനും 35 വയസുകാരനും മരിച്ചത്. ഇതേത്തുടർന്ന് കോഴിക്കോട്-മംഗളൂരു പാതയിൽ ട്രെയിനുകൾ അൽപസമയം വൈകി.

വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം നോർത്തിൽ നിന്നുള്ള അമൃത്സർ എക്സ്പ്രസ് കോഴിക്കോട് സ്‌റ്റേഷൻ വിട്ടതിനു പിന്നാലെയാണ് വെള്ളയിൽ സ്റ്റേഷനു സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചത്. 15 കിലോമീറ്റർ അകലെ തിരുവങ്ങൂർ റെയിൽവേ ഗേറ്റിനു സമീപം വൈകിട്ട് 6.50 ന് മറ്റൊരാൾ ട്രെയിൻ തട്ടി മരിച്ചു. പൊലീസ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌