BREAKING NEWS
dateTHU 21 NOV, 2024, 3:21 PM IST
dateTHU 21 NOV, 2024, 3:21 PM IST
back
Homeregional
regional
SREELAKSHMI
Thu Jul 04, 2024 07:43 AM IST
അമീബിക് മസ്തിഷ്കജ്വരം ;കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ചു
NewsImage

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഫറോക്ക് സ്വദേശിയായ മൃദുൽ (13) ആണ് മരിച്ചത്. രാത്രി 11:30 യോടെയാണ് കുട്ടി മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് അടുത്തിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജൂൺ 24നാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. രണ്ടുദിവസത്തിന് ശേഷം തലവേദനയും ഛർദ്ദിയും ഉണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.അജിത് പ്രസാദിന്റേയും ജ്യോതിയുടേയും മകനാണ്. സഹോദരൻ മിലൻ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE