കോഴിക്കോട് : സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് വൻ വിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 59 സ്‌കൂളിൽ 38ലും എസ്‌എഫ്‌ഐ വിജയിച്ചു. 25 സ്‌കൂളിൽ മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. അഴിയൂർ ജിഎച്ച്‌എസ്‌എസ്, വട്ടോളി സംസ്‌കൃതം എച്ച്‌എസ്, തിരുവങ്ങൂർ എച്ച്‌എസ്‌എസ്, മണിയൂർ എച്ച്‌എസ്‌എസ് എന്നിവ കെഎസ്‌യു-എംഎസ്‌എഫ് സഖ്യത്തിൽനിന്ന് പിടിച്ചെടുത്തു.
ഇരിങ്ങണ്ണൂർ എച്ച്‌എസ്‌എസ്, കെആർ എച്ച്‌എസ്‌എസ് പുറമേരി, ഇ എം എസ് പെരുമണ്ണ, ഫറോക്ക് ജിജിവിഎച്ച്‌എസ്‌എസ്, ചെറുവണ്ണൂർ ജിവിഎച്ച്‌എസ്‌എസ്, വട്ടോളി സംസ്‌കൃതം എച്ച്‌എസ്, വട്ടോളി നാഷണൽ എച്ച്‌എസ്‌എസ്, കുണ്ടുതോട് എച്ച്‌എസ്, കാവിലുംപാറ ജിഎച്ച്‌എസ്, മടപ്പള്ളി ജിവിഎച്ച്‌എസ്‌എസ്, മടപ്പള്ളി ജിഎച്ച്‌എസ്‌എസ്, കൊയിലാണ്ടി ജിവിഎച്ച്‌എസ്‌എസ്, പന്തലായനി ജിഎച്ച്‌എസ്‌എസ്, നടുവത്തൂർ എസ്‌വിഎ ജിഎച്ച്‌എസ്‌എസ്, പുത്തൂർ ജിഎച്ച്‌എസ്‌എസ്, പുതുപ്പണം ജെഎൻഎം, മേമുണ്ട എച്ച്‌എസ്‌എസ്, മണിയൂർ എച്ച്‌എസ്‌എസ്, വടകര സംസ്‌കൃതം എച്ച്‌എസ്‌എസ്, അവിടനല്ലൂർ ജിഎച്ച്‌എസ്‌എസ്, പ്ലാന്റേഷൻ സ്‌കൂൾ മുതുകാട്, വെങ്ങപ്പറ്റ ജിഎച്ച്‌എസ്, കുളത്തുവയൽ സെന്റ് ജോർജ് എച്ച്‌എസ്‌എസ്, കക്കോടി ജിഎച്ച്‌എസ്‌എസ്, മേപ്പയൂർ ജിവിഎച്ച്‌എസ്‌എസ് എന്നീ സ്‌കൂളുകളിലാണ് മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചത്.
കല്ലാച്ചി ജിഎച്ച്‌എസ്‌എസ്, വളയം ജിഎച്ച്‌എസ്‌എസ്, വെള്ളിയോട് ജിഎച്ച്‌എസ്‌എസ്, നരിപ്പറ്റ ആർഎൻഎം എച്ച്‌എസ്‌എസ്, ചാത്തങ്ങോട്ടുനട എജെജെഎം എച്ച്‌എസ്, ഓർക്കാട്ടേരി കെകെഎം ജിവിഎച്ച്‌എസ്‌എസ്, ചോറോട് ജിഎച്ച്‌എസ്‌എസ്, പൊയിൽക്കാവ് എച്ച്‌എസ്‌എസ്, അത്തോളി ജിവിഎച്ച്‌എസ്‌എസ്, കായണ്ണ ജിഎച്ച്‌എസ്‌എസ്, പയിമ്പ്ര ജിഎച്ച്‌എസ്‌എസ് എന്നിവിടങ്ങളിലും സ്‌കൂൾ പാർലമെന്റ് നേടി. എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.