BREAKING NEWS
dateMON 27 APR, 2026, 3:22 PM IST
dateMON 27 APR, 2026, 3:22 PM IST
back
Homeregional
regional
SREELAKSHMI
Mon Apr 27, 2026 09:42 AM IST
തൂണേരിയിൽ ആർ.എം.പി. പ്രവർത്തകന്റെ കിണറിൽ മലം തള്ളി
NewsImage

നാദാപുരം: തൂണേരിയിൽ ആർ.എം.പി. പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളിയതായി കണ്ടെത്തി. ചെക്കായിപ്പീടികയ്ക്കു സമീപം തൂമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്.

ഞായറാഴ്ച രാവിലെ കിണറ്റിൽനിന്ന്‌ സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നത്‌ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽ മലം തള്ളിയതായി കണ്ടെത്തി. ആർ.എം.പി. രൂപവത്കരണംമുതൽ സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു മനോജൻ. വ്യക്തിപരമായി ആരുമായും പ്രശ്നമൊന്നുമില്ലെന്ന് മനോജൻ പറഞ്ഞു. യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.കുറ്റക്കാരെ എത്രയുംപെട്ടെന്ന് നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE