BREAKING NEWS
dateSUN 12 JUL, 2026, 8:22 AM IST
dateSUN 12 JUL, 2026, 8:22 AM IST
back
Homepolitics
politics
Aswani Neenu
Wed Apr 24, 2024 10:37 PM IST
കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
NewsImage

കോഴിക്കോട്: വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കുന്നതിന് ജില്ലയിൽ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായി കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 24) വൈകിട്ട് ആറു മണി മുതല്‍ 27ന് രാവിലെ ആറു മണി വരെ ജില്ലയില്‍ സിആര്‍പിസി 144 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഇതുപ്രകാരം മൂന്നില്‍ കൂടുതല്‍ പേര്‍ കൂടിനില്‍ക്കുന്നതും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

ജില്ലയിലെ 141 പ്രശ്‌നസാധ്യതാ ബൂത്തുകളിലും (കോഴിക്കോട്- 21, വടകര- 120), മാവോവാദി ഭീണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പോലിസ് സേനയ്ക്കു പുറമെ, എട്ട് കമ്പനി സിഎപിഎഫ്, മൈക്രോ ഒബ്‌സര്‍മാര്‍ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE