BREAKING NEWS
dateSAT 19 APR, 2025, 11:32 PM IST
dateSAT 19 APR, 2025, 11:32 PM IST
back
Homebusiness
business
SREELAKSHMI
Sat Apr 12, 2025 10:09 AM IST
സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും
NewsImage

തിരുവനന്തപുരം: സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് ഇന്നുമുതൽ വിലക്കുറവ്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയ്ക്കാണ് നാല് രൂപ മുതൽ പത്ത് രൂപ വരെ കിലോഗ്രാമിന് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വിൽപനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ ഇന്ന് മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു. പൊതു വിപണിയെക്കാൾ പകുതി വിലയ്ക്കാണ് അവശ്യസാധനങ്ങൾ നൽകുന്നതെന്ന് സപ്ലൈകോ അറിയിച്ചു.

സബ്സിഡി സാധനങ്ങളുടെ ഇന്ന് മുതലുളള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ

വൻകടല (ഒരു കിലോഗ്രാം) -- 65-- 110.29

ചെറുപയർ (ഒരു കിലോഗ്രാം)-- 90 -- 126.50

ഉഴുന്ന് (ഒരു കിലോഗ്രാം) _ 90 _ 132.14

വൻപയർ (ഒരു കിലോഗ്രാം) - 75 -- 109.64

തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) - 105-- 139.5

മുളക്( 500ഗ്രാം) - - 57.75 -- 92.86

മല്ലി( 500ഗ്രാം) - 40.95 --- 59.54

പഞ്ചസാര (ഒരു കിലോഗ്രാം) - 34.65 -- 45.64

വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500 എം എൽ+ നോൺ സബ്സിഡി 500 ml) -- 240.45 __ 289.77

ജയ അരി - (ഒരു കിലോഗ്രാം) 33 --- 47.42

കുറുവ അരി - ( ഒരു കിലോഗ്രാം) 33. --- 46.33

മട്ട അരി (ഒരു കിലോഗ്രാം) - 33-----. 51.57

പച്ചരി (ഒരു കിലോഗ്രാം) - 29--- 42.21

(പൊതുവിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE